കാഞ്ഞങ്ങാട് : ദേശീയപാതക്കായി മണ്ണെടുത്ത ചെറുവത്തൂർവീരമല കുന്നിൽ മണ്ണിടിഞ്ഞ് കാറിന് മുകളിൽ വീണു. കാർ യാത്രക്കാരിയായ അധ്യാപിക അൽഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ദുർഗ ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന സിന്ധു (36 )വാണ് രക്ഷപ്പെട്ടത്. പടന്നക്കാട് എസ്.എൻ കോളേജിലെ അധ്യാപികയായ സിന്ധു ചെറുവത്തൂർ ഭാഗത്തേക്ക് പോകവെ പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ് വീണു. ഭയന്നുപോയ സിന്ധു ആത്മധൈര്യം വീണ്ടെടുത്ത് കാറിൽ തന്നെ ഇരുന്നു. മണ്ണ് നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല. തക്ക സമയത്ത് രണ്ട് പേർ ഓടിയെത്തി രക്ഷിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. സിന്ധു തന്നെ യാണ് കാർ ഓടിച്ചിരുന്നത്.കാറിനെയും പുറത്തെടുത്തു.


A hill near the national highway fell on top of a car: A teacher passenger barely escaped with head injuries